Module Day1


ഒന്നാം ദിവസം

9.30 രജിസ്ട്രേഷന്‍

10.00-10.30 കോഴ്സ് ബ്രീഫിങ്

രിശീലനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ച് ആമുഖത്തില്‍ പരാമര്‍ശിച്ച വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിശീലകന്‍ വിശദീകരിക്കുന്നു

ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക്

ഉദ്ദേശ്യങ്ങള്‍:

  • പഠനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിന്
  • .സി.ടി.സാധ്യതകള്‍ ക്ലാസ് മുറികളില്‍ ഉപയോഗിക്കുന്നതിന്റെ മേന്‍മകള്‍ തിരിച്ചറിയുന്നതിന്

Materials and Resources:

റിസോഴ്സ് ഫോള്‍ഡറിലെ images1.jpg, images2.jpg
ചിത്രങ്ങളുള്ള മാസികകള്‍/ പത്ര കട്ടിങ്ങുള്‍ എന്നിവയുടെ ഹാര്‍ഡ് കോപ്പി


പരിശീലകന്‍ റിസോഴ്സ് ഫോള്‍ഡറിലെ images1.jpg, images2.jpgചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
താഴെ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു.
  • ഇത്തരം ചിത്രങ്ങളുടെ ക്ലാസ്റുൂം സാധ്യതകളെന്തെല്ലാമാണ്?
  • ആനുകാലികങ്ങള്‍/പാഠപുസ്തകങ്ങള്‍ എന്നിവയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുന്നതുകൊണ്ടുള്ള മേന്മകളെന്തെല്ലാം.?
  • ഇവ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുന്നതെങ്ങനെ?


അധ്യാപകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
....................................................................


ക്രോഡീകരണത്തില്‍ ചുവടെ നല്‍കിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.
  • പ്രവേശകപ്രവര്‍ത്തനങ്ങള്‍ക്കും പാഠഭാഗത്തിന്റെ ആശയഗ്രഹണം എളുപ്പമാക്കുന്നതിനും ആശയാവിഷ്കാരങ്ങള്‍ക്കും മറ്റും ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കൂടുതല്‍ സഹായകമാകുന്നു
  • ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നത് അവ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള അധ്വാനം ലഘൂകരിക്കുന്നു.
  • അച്ചടി മാധ്യമങ്ങളില്‍ നിന്നും ചിത്രങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ അവ സ്കാന്‍ ചെയ്യുകയോ ഫോട്ടോ എടുക്കുകയോ ചെയ്താല്‍ മതി.


തുടര്‍ന്ന്, ഓരോ ഗ്രൂപ്പിനും മാസികകള്‍/ പത്ര കട്ടിംഗുകള്‍ വിതരണം ചെയ്യുന്നു, അവയിലെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുത്ത് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്നു.


എടുത്ത ഫോട്ടോകള്‍ USB Cable / Bluetooth ഉപയോഗിച്ച് കമ്പ്യൂട്ടറിലേക്ക് ശേഖരിക്കുന്നത് RP Demo ചെയ്യുന്നു.


Method1: USB Cable ഉപയോഗിച്ച്
USB Cable ഉപയോഗിച്ച് ഫോണ്‍ കണക്ട് ചെയ്ത് ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നത് അനുബന്ധം 3 ല്‍ നല്‍കിയമാതൃകയില്‍ ആര്‍. പി. ഡമോ ചെയ്യുന്നു
Method2 : Bluetooth വഴി (ഫോണിലും കമ്പ്യൂട്ടറിലും bluetooth സൗകര്യമുണ്ടായിരിക്കണം)
Bluetooth വഴി ഫോണ്‍ കണക്ട് ചെയ്ത് ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നത് അനുബന്ധം 2 ല്‍ നല്‍കിയമാതൃകയില്‍ ആര്‍. പി. ഡമോ ചെയ്യുന്നു
പഠിതാക്കള്‍ അവര്‍ മൊബൈല്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നു.

ആര്‍.പി. ചോദ്യം ഉന്നയിക്കുന്നു.
കമ്പ്യൂട്ടറിലെത്തിയ ചിത്രങ്ങള്‍ പിന്നീടും എളുപ്പത്തില്‍ കണ്ടെത്താന്‍ പാകത്തില്‍ എവിടെ സൂക്ഷിക്കാം?
ഫയല്‍ സൂക്ഷിക്കുന്നതിനുള്ള ഇടം നിശ്ചയിച്ച് (Desktop) അവിടെ ഫോള്‍ഡര്‍ നിര്‍മ്മിക്കുന്നതും അതിലേക്ക് നേരത്തെ ശേഖരിച്ച ചിത്രങ്ങള്‍ സേവ് ചെയ്യുന്നതും വിശദമാക്കുന്നു. പഠിതാക്കള്‍ പരിശീലിക്കുന്നു.

10.30 -11.30
പ്രവര്‍ത്തനം 1.1 പ്രൊഫൈല്‍ നിര്‍മ്മാണം (Profile of Charles de Coster. )
ആമുഖം
കത്തുകള്‍, നോട്ടിസുകള്‍, പത്രവാര്‍ത്തകള്‍, പ്രൊഫൈല്‍ മുതലായ ഭാഷാവ്യവഹാരരൂപങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുമ്പോള്‍ ടീച്ചര്‍ വേര്‍ഷനായി മാതൃക നോട്ടീസുകള്‍, കത്തുകള്‍, പത്രവാര്‍ത്തകള്‍, പ്രൊഫൈല്‍ എന്നിവ ക്ലാസ് മുറികളില്‍ അവതരിപ്പിക്കേണ്ടി വരാറില്ലെ ? ഇത്തരം സാഹചര്യങ്ങളില്‍ ഇവ ഡി‍ജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നത് എളുപ്പവും സൗകര്യ പ്രദവുമായിരിക്കും.
പാഠഭാഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ രചയിതാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായി അദ്ദേഹത്തിന്റെ പ്രൊഫൈല്‍ മാതൃക പരിചയപ്പെടുത്താറുണ്ട്. കൂടുതല്‍ രചനകള്‍, ജീവിത വീക്ഷണം നേട്ടങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുത്തും.
ഉദ്ദേശ്യങ്ങള്‍
  • ഭാഷാവ്യവഹാരരൂപങ്ങളുടെ ടീച്ചര്‍ വേര്‍ഷന്‍ തയാറാക്കാന്‍ ശേഷി നേടുന്നതിന
  • ചയിതാവിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിന്
  • വേഗത്തിലും കൃത്യതയിലും ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനുള്ള ശേഷി കൈവരിക്കുന്നു
  • ഫയല്‍ നിശ്ചിത ഫോള്‍ഡറില്‍ സേവ് ചെയ്യുന്നതിനുള്ള ശേഷി നേടുന്നു.
Materials and Resources
  • Profile of Charles De Coster
  • 8,9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പി.ഡി.എഫ്
  • റിസോഴ്സ് ഫോള്‍ഡറില്‍ നല്കിയിരിക്കുന്ന പ്രൊഫൈല്‍ മാതൃക.(profile1.png)

മാതൃകയായി നല്കിയിരിക്കുന്ന ചിത്രം (Profile1.png) RP പ്രദര്‍ശിപ്പിക്കുന്നു. ഇത്തരമൊരു പ്രൊഫൈല്‍ മാതൃക ലഭിക്കുകയാണെങ്കില്‍ അത് പ്രസ്തുത പഠനപ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രയോജനപ്രദമായിരിക്കില്ലേ?
ത്തരമൊരു പ്രൊഫൈല്‍ മാതൃക കമ്പ്യൂട്ടറില്‍ തയാറാക്കിയാലോ? എന്ന് സൂചിപ്പിച്ചുകൊണ്ട് പരിശീലകന്‍ ലിബര്‍ഓഫീസ് റൈറ്റര്‍ തുറന്ന് തന്നിരിക്കുന്ന മാതൃക ടൈപ്പ് ചെയ്യുന്നതിന് അവശ്യപ്പെടുന്നു.

ടൈപ്പ് ചെയ്യുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ആര്‍പി ഓരോ ഘട്ടത്തിലും ഇടപെട്ട് പരിഹരിക്കേണ്ടതാണ്.
  • എസെന്‍ഷ്യല്‍ കീകള്‍ ( എന്റര്‍, ബാക്ക് സ്പേസ്, ഡിലീറ്റ്, ടാബ് , ഷിഫ്റ്റ് കീ മുതലായവ) പ്രത്യേകം പരിചയപ്പെടുത്തുന്നത് ഉചിതമാവും.
  • കീബോര്‍ഡ് ശാസ്ത്രീയമായി ഉപയോഗിക്കുന്ന രീതികള്‍ ആവശ്യമെങ്കില്‍ ചുരുങ്ങിയ സമയത്തില്‍ ഡെമോ ചെയ്യാവുന്നതാണ്. ഇതിനായി resources ഫോള്‍ഡറില്‍ നല്കിയിട്ടുള്ള ചിത്രം (keyboard.png) പ്രയോജനപ്പെടുത്തുക.
  • F, J കീകളിലുള്ള അടയാളപ്പെടുത്തലുകളും ഈ കീകളില്‍ ചൂണ്ടു വിരലുകളും സമീപ കീകളില്‍ മറ്റു വിരലുകളും ക്രമമായി വരുത്തേണ്ട കാര്യവും പ്രത്യേകം സൂചിപ്പിക്കുക.
  • ഫോര്‍മാറ്റിംഗ് ടൂള്‍ബാറിലുള്ള ടൂളുകള്‍ ഉപയോഗിച്ചും ഫോര്‍മാറ്റ് - ക്യാരക്റ്റര്‍ മെനുവിലെ വിവിധ ടാബുകള്‍ വഴിയും ക്യാരക്റ്റര്‍ ഫോര്‍മാറ്റിംഗ് പരിചയപ്പെടുത്തേണ്ടതാണ്.
  • മാതൃകയിലുള്ള രീതിയില്‍ പ്രൊഫൈല്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ നിശ്ചിത ഫോള്‍ഡറില്‍ അത് സേവ് ചെയ്തു എന്ന് ഉറപ്പുവരുത്തുക. ഇതിനായി പഠിതാക്കളുടെ പേരില്‍ ഫോള്‍ഡറും അതിനകത്ത് വിവിധ വിഭാഗത്തിലുള്ള ഫയലുകള്‍ സേവ് ചെയ്യുന്നതിന് അനുയോജ്യമായ രീതിയില്‍ സബ്-ഫോള്‍ഡറുകളും നിര്‍മിക്കുവാന്‍ നിര്‍ദ്ദേശിക്കണം.

11.30 –1.00
പ്രവര്‍ത്തനം 1.2
Mother to Son – revisiting the poem
ആമുഖം
ഒരു പദ്യത്തിന്റെ ആദ്യ വായനയില്‍ ഉപരിതല അര്‍ത്ഥവും താളവുമാണ് ഗ്രഹിക്കുന്നത്. ആന്തരികമായി കവി നല്‍കിയിരിക്കുന്ന അര്‍ത്ഥം മനസിലാക്കാന്‍ രണ്ടാം വായന സഹായകമാകും. രണ്ടാം വായനയുടെ ഘട്ടത്തില്‍ ആന്തരിക അര്‍ത്ഥം മനസിലാക്കാന്‍ സഹായിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരത്തിലേക്ക് നയിക്കുന്ന ബഹു വികല്‍പ്പങ്ങളും ഏറെ സഹായകമാകും. ഒരു സോഫ്റ്റ്‌വേറില്‍ തന്നെ പാഠഭാഗം പ്രദര്‍ശിപ്പിച്ചതിനുശേഷം ആന്തരിക അര്‍ത്ഥത്തിലേക്ക് നയിക്കുന്ന ചോദ്യങ്ങല്‍ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ വിഭവം തയ്യാറാക്കാവുന്നങ്കേതമാണ് exe.

10ാം തരത്തിലെ Mother to Son എന്ന പദ്യം കുട്ടിവായിക്കുകയും തുടര്‍ന്ന് പ്രദര്‍ശിപ്പിക്കുന്ന ബഹു ഉത്തരമാതൃകാ (multiple choice) ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു.
ഉദ്ദേശ്യങ്ങള്‍
  • പ്രദര്‍ശിപ്പിക്കപ്പെടുന്ന പാഠഭാഗം വായിച്ച് ആശയം ഗ്രഹിക്കുന്നതിന്
  • പദ്യഭാഗത്തിന്റെ ആന്തരിക അര്‍ത്ഥം (inner meaning) ഗ്രഹിക്കുന്നതിന്
  • exe software കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി നേടുന്നതിന്
Materials and Resources
10ാം തരം ഇംഗ്ലീഷ് പാഠ പുസ്തകം ഡിജിറ്റല്‍കോപ്പി
exe software ല്‍ ഉള്‍പ്പെടുത്തേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും
മാതൃകാ exe ഫയല്‍ ( റിസോഴ്‌സ് ഫോള്‍ഡറിലെ mother to son.elp എന്ന ഫയല്‍)
റിസോഴ്സ് ഫോള്‍ഡറില്‍ നല്കിയിരിക്കുന്ന (mother to .png)

exe ഉപയോഗിച്ച് തയ്യാറാക്കിയ Mother to Son ( റിസോവ്സ് ഫോള്‍ഡറിലെ mother to son.elp എന്ന ഫയല്‍) എന്ന പദ്യഭാഗം RP പ്രദര്‍ശിപ്പികുകയും തിടര്‍ന്ന് പാഠ ഭാഗത്തിലെതന്നെ revisiting the poem (page 41) എന്ന ഭാഗത്തെ വിലയിരുത്തല്‍ പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നു. ഡിജിറ്റല്‍ ക്ലാസ്മുറിയില്‍ ഇത്തരം പ്രവര്‍ത്തനത്തിന്റെ സാധ്യത ചര്‍ച്ചചെയ്യുകയും ചെയ്യുന്നു.
  • പാഠഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ ആവര്‍ത്തിക്കാന്‍ സാധിക്കുന്നു
  • പ്രവര്‍ത്തനങ്ങള്‍ അവര്‍ത്തിച്ച് പരിശീലിപ്പിക്കാന്‍ സാധിക്കുന്നു
  • പാഠഭാഗം കുട്ടികള്‍ വ്യക്തമായി ഗ്രഹിച്ചു എന്ന് അധ്യാപകന് ഉറപ്പ്‌വരുത്താന്‍ സാധിക്കുന്നു.
തുടര്‍ന്ന് exe software ഉപയോഗിച്ച് വിലയിരുത്തുന്നതിനുള്ള ഡിജിറ്റല്‍ വിഭവം തയ്യാറാക്കുന്നത് പരിശീലിക്കുന്നു.
exe software ല്‍ ബഹുഉത്തരമാതൃക തയ്യാറാക്കുന്നതിന് അനുബന്ധം 1 കാണുക
1.00 – 1.30ലഞ്ച് ബ്രേക്ക്
1.30 – 2.30
പ്രവര്‍ത്തനം 1.3
worksheet നിര്‍മ്മാണം
10ാം ക്ലാസിലെ The Scholarship Jacket എന്ന പാഠത്തിലെ activity 3 exe ഉപയോഗിച്ച് പഠിതാക്കള്‍ തയ്യാറാക്കുന്നു.
Materials and Resources
10ാം തരം ഇംഗ്ലീഷ് പാഠ പുസ്തകം ഡിജിറ്റല്‍കോപ്പി

2.30 -4.00
പ്രവര്‍ത്തനം 1.4
Learning the Game – Life of Sachin- ഒരു നല്ല പ്രസന്റേഷന്‍ തയ്യാറാക്കുമ്പോള്‍
ആമുഖം

ക്ലാസ്റൂം അവതരണങ്ങള്‍ വ്യക്തവും ആകര്‍ഷണവും ആകേണ്ടതുണ്ട്. അതിനായി അധ്യാപകന്‍ വിവിധ സങ്കേതങ്ങള്‍ ഉപയോഗിക്കണം. ആധുനികകാലത്ത് കുട്ടികള്‍ക്ക് ദൃശ്യവും ശ്രവ്യവുമായ അനുഭവം ഒന്നിച്ച് നല്‍കാന്‍ മള്‍ട്ടി മീഡിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഫലപ്രദമാകും. അത്തരം വിനിമയോപാധികള്‍ തയ്യാറാക്കുന്നതിനുള്ള ശേഷി അധ്യാപകന്‍ നേടേണ്ടതുണ്ട്. പ്രസന്റേഷന്‍ സോഫ്റ്റ്‌വേറുകള്‍ അത്തരത്തിലുള്ള പ്രധാന വിനിയോപാധിയാണ്.

മാതൃകയായി നല്കിയിരിക്കുന്ന പ്രസന്റേഷന്‍ (Life of Sachin.odp) RP പ്രദര്‍ശിപ്പിക്കുന്നു.
ഉദ്ദേശ്യങ്ങള്‍
  • Learning the Game എന്ന പാഠഭാഗം കൂടുതല്‍ വ്യക്തമായി വിനിമയം ചെയ്യപ്പെെടുന്നു.
  • എതെല്ലാം സാഹചര്യങ്ങളില്‍ പ്രസന്റേഷനുകള്‍ തയ്യാറാക്കാം എന്ന അവബോധം നേടുന്നു.
  • എന്താണ് ഒരു സ്റ്റോറിബോര്‍ഡ് എന്ന അവബോധം നേടുന്നു.
Materials and Resources
  • പ്രസന്റേഷന്‍ മാതൃക Life of Sachin.odp
  • സ്റ്റോറിബോര്‍ഡ് (story board.png)
അനുയോജ്യമായ ടോപിക് തിരഞ്ഞെടുത്ത് മറ്റൊരു പ്രസന്റേഷന്‍ ഓരോരുത്തരും തയ്യാറാക്കേണ്ടതുണ്ട്.
അതിനായി ഒരു ടോപിക് തെരെഞ്ഞെടുക്കുമ്പോള്‍:
  • ദൃശ്യ ശ്രാവ്യ സാധ്യതയുള്ള പാഠഭാഗങ്ങള്‍
  • നേരിട്ടുള്ള അനുഭവം ലഭ്യമാക്കാനാവത്തവ. ഉദാഹരണമായി, Presentation on life and works Of William Shakespeare, Project Tiger
  • മറ്റു സങ്കീര്‍ണമായ ആശയങ്ങളുള്ളവ
  • .........................................................
എന്നിവയായിരിക്കണം മുന്‍ഗണന നല്‍കേണ്ടത് എന്ന് ആര്‍പി വിശദീകരിക്കുന്നു. ഒരു ക്ലാസില്‍ അധ്യാപകന് പ്രായോഗികമായി ചെയ്യാവുന്ന പ്രവര്‍ത്തനത്തിന് പകരമായി ഐസിടി ശാക്തീകൃത പാഠ്യരീതികള്‍ അനുവര്‍ത്തിക്കേണ്ട കാര്യവുമില്ല.
പഠിതാക്കളെ ആര്‍പി വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുന്നു. പ്രസന്റേഷനുകള്‍ തയ്യാറാക്കുമ്പോഴുള്ള വിഷയാവതരണം എങ്ങനെയായിരിക്കണം എന്ന പ്ലാനിങ്ങ് നടത്തുന്നു. നേരത്തെ കണ്ട പ്രസന്റേഷനുകള്‍ പോലെ ഓരോ ഗ്രൂപ്പുകളും സ്വന്തമായി ഒരു പ്രസന്റേഷന്‍ തയ്യാറാക്കുന്നതിനുള്ള ടോപിക്, സ്റ്റോറിബോര്‍ഡ് എഴുതിതയ്യാറാക്കുന്നു. പ്രാരംഭം എന്ന നിലയില്‍ രണ്ടോ മൂന്നോ പേര്‍ അവരവരുടെ ടോപ്പിക്കും, അത് തിരഞ്ഞെടുത്തതിന്റെ കാരണവും, സ്വീകരിക്കാനുദ്ദേശിക്കുന്ന പ്ലാനും സ്റ്റോറിബോര്‍ഡും അവതരിപ്പിക്കുന്നു. (മറ്റുള്ളവര്‍ക്ക് മാതൃക കിട്ടുന്നതിന്) താഴെ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ചയ്ക്കായി ഉപയോഗിക്കാം.
ആവശ്യമായ റിസോഴ്സുകള്‍ എന്തെല്ലാം ?
  • ചിത്രങ്ങള്‍
  • ടെക്‌സ്റ്റ്
  • വിഡിയോ
  • വെബ് പേജുകള്‍
  • അനിമേഷനുകള്‍ തുടങ്ങിയവ
ഓരോ സ്ലൈഡിലും എന്തെല്ലാം ചിത്രങ്ങള്‍ വേണം ? എന്ത് ടെക്‌സ്റ്റ് ചേര്‍ക്കണം ? തുടങ്ങിയവ പ്ലാന്‍ ചെയ്യുന്നു.

No comments:

Post a Comment